കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ മരിച്ചു. കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെയും കൊവിഡ് പരിശോധന ഫലം ഇത് വരെ വന്നിട്ടില്ല. ക്യാന്‍സര്‍ രോഗിയായ ആയിഷയുടെ ഭര്‍ത്താവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജന്‍, ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയി എന്നിവരാണ് മരിച്ചത്. തൃശൂര്‍, ആലപ്പുഴ കൊല്ലം എന്നീ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Top