ഡെന്‍മാര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് അപകടം: രണ്ട് യാത്രക്കാര്‍ മരിച്ചു

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിന്റെ തലസ്ഥാന നഗരമായ കോപ്പന്‍ഹേഗില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു യാത്രക്കാര്‍ മരിച്ചു.

പ്രാദേശിക സമയം വൈകിട്ട 5.18ഓടെയാണ് അപകടമുണ്ടായത്. രണ്ടു പേര്‍ മാത്രമാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരുടെയും ബന്ധുക്കള്‍ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം എങ്ങനെയാണ് വിമാനം തകര്‍ന്നതെന്ന് വ്യക്തമല്ല. കോപ്പന്‍ഹേഗനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ നിന്ന് വൈകിട്ട് 4.50ന് പറന്നുയര്‍ന്ന വിമാനമാണ് അരമണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് തകര്‍ന്നത്.

അപകടത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Top