ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി

ഡല്‍ഹി: ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ രണ്ടെണ്ണം പൂട്ടി. ഡല്‍ഹിയിലെയും മുംബൈയിലെയും ട്വിറ്റര്‍ ഓഫീസുകളാണ് പൂട്ടിയത്. ബംഗലൂരുവിലെ ഓഫീസ് തുടരുമെന്നും ട്വിറ്റര്‍ അധികൃതര്‍ സൂചിപ്പിച്ചു.

ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൂട്ടിയ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.

വ്യവസായി ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റെടുത്ത ശേഷം ലോകവ്യാപകമായി 90 ശതമാനത്തോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇന്ത്യയിലെ 200 ഓളം ട്വിറ്റര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Top