അടുത്ത സീസണ്‍ ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ നിലവിലുളള എട്ട് ടീമുകള്‍ക്ക് പുറമെ രണ്ട് പുതിയ ടീമുകള്‍ കൂടി. ആര്‍.പി ഗോയങ്ക ഗ്രൂപ്പ് 7090 കോടിയ്ക്ക് ലക്‌നൗ ടീമിനെയും സിവിസി ക്യാപിറ്റല്‍ ഗ്രൂപ്പ് 5600 കോടി രൂപ ക്വാട്ട് ചെയ്ത് അഹമ്മദാബാദ് ടീമിനെയും സ്വന്തമാക്കി. ഇതോടെ ഐപിഎല്‍ 2022 സീസണില്‍ ആകെ 10 ടീമുകള്‍ മത്സരിക്കാനുണ്ടാകും.

22 കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. അഹമ്മദാബാദ്, ലക്‌നൗ, ഇന്‍ഡോര്‍, ഗുവാഹത്തി, പൂനെ, ധര്‍മ്മശാല, കട്ടക്ക് എന്നിങ്ങനെ നഗരങ്ങളില്‍ നിന്നാണ് രണ്ടെണ്ണത്തെ തിരഞ്ഞെടുത്തത്. പത്ത് ലക്ഷം രൂപയുടെ ടെന്‍ഡര്‍ രേഖകളാണ് കമ്പനികള്‍ എടുത്തത്. എന്നാല്‍ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായതിനാല്‍ വലിയ കമ്പനികളെ പങ്കെടുത്തുളളു. മൂന്ന് കമ്പനികളോ, വ്യക്തികളോ ചേര്‍ന്നുളള കണ്‍സോര്‍ഷ്യത്തിനും ലേലത്തില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നു.

ഒരു വ്യക്തിയോ കമ്പനിയോ മാത്രമാണെങ്കില്‍ വാര്‍ഷിക വിറ്റുവരവ് 3000 കോടിയുണ്ടാകണം. അഥവാ കണ്‍സോര്‍ഷ്യമാണെങ്കില്‍ വാര്‍ഷിക വിറ്റുവരവ് 2500 കോടിയുമുണ്ടാകണമെന്ന് നിര്‍ബന്ധമാണ്.

Top