ടോക്കിയോ മോട്ടോര്‍ഷോയില്‍ യമഹയുടെ രണ്ട് പുത്തന്‍ കാറുകള്‍

ടോക്കിയോ മോട്ടോര്‍ഷോയില്‍ യമഹയുടെ പുതിയ മോഡലുകളെ അവതരിപ്പിച്ചു. രണ്ട് കാറുകളെയാണ് യമഹ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനു മുന്‍പെ കാറുകളുടെ ചിത്രം കമ്പനി പുറത്തുവിട്ടിരുന്നു.

ടൊയോട്ടയുടെ മുന്‍ ഡിസൈനര്‍ ദേസി നഗായാണ് പുതിയ മോഡലിന്റൈ ഡിസൈനിങ്ങിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

കാര്‍ബണ്‍ ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാരംകുറഞ്ഞ രീതിയിലാണ് മോഡലിന്റെ നിര്‍മ്മാണം.പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 900 കിലോഗ്രാമോളം ഭാരം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

2013 ടോക്കിയോ ഷോയില്‍നിന്ന് ആരംഭിച്ചതാണ് യമഹയുടെ സ്‌പോര്‍ട്‌സ് റൈഡ് ആശയങ്ങള്‍.

യമഹയുടെ മോട്ടോര്‍ ബൈക്കുകളുടെ രൂപങ്ങളില്‍ നിന്ന് കടമെടുത്തതാണ് പുതിയ കാറിന്റെ ഭാഗങ്ങള്‍.

Top