വെനസ്വേലയില്‍ മഡുറോ സര്‍ക്കാരിനെതിരായ പ്രതിഷേധം, രണ്ട് യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു

കരാക്കസ്: വെനസ്വേലയില്‍ മഡുറോ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു.

വെനസ്വേലയിലെ ലാറ സംസ്ഥാനത്ത് നടന്ന പ്രതിഷേധ റാലിക്കിടെ ഉണ്ടായ അക്രമങ്ങളില്‍പ്പെട്ടാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇതോടെ മൂന്നു മാസത്തോളമായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 80കടന്നെന്നാണ് വിവരം.

നേരത്തെ, പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത 2000ലേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 700 ലേറെ പേര്‍ ഇപ്പോഴും ജയിലില്‍ത്തന്നെയാണ്.

നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.

Top