മാന്നാറിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍

മാന്നാര്‍: മാന്നാര്‍ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ്, ഒമ്പത് എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വാര്‍ഡിലേക്കുളള വഴികള്‍ പൊലീസ് അടച്ചു.

ദമ്പതികളടക്കം മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവിടം കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇവിടങ്ങളില്‍ പൊലീസ് പിക്കറ്റിങും നിയന്ത്രങ്ങളും ഏര്‍പ്പെടുത്തി.

Top