പാകിസ്താനില്‍ രണ്ട് അധിക ടി-20കള്‍ കൂടി കളിക്കും: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാകിസ്താന്‍ പര്യടനത്തില്‍ ആകെ 7 ടി-20കള്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ അഞ്ച് ടി-20 മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്.

ഇതിനോടൊപ്പം 2 മത്സരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ ഷെഡ്യൂള്‍. അടുത്ത വര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാവും പര്യടനം.

2005നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താന്‍ പര്യടനം നടത്തുന്നത്. ഇക്കൊല്ലത്തെ ടി-20 ലോകകപ്പിനു മുന്‍പ് ഇംഗ്ലണ്ട് പാകിസ്താന്‍ പര്യടനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ പിന്മാറി.

അതിനു മുന്‍പ് ന്യൂസീലന്‍ഡും പാക് പര്യടനത്തില്‍ നിന്ന് പിന്മാറി. പാകിസ്താനില്‍ എത്തി മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു പിന്മാറ്റം.

Top