സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നെടുങ്കാട് സ്വദേശിക്കും ആനയറ സ്വദേശിനിക്കുമാണ് സിക്ക വൈറസ് രോഗം ബാധിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 30 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി.

അതേസമയം, തിരുവനന്തപുരത്ത് 13 ഇടങ്ങളില്‍ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നഗരസഭയ്ക്ക് പാളിച്ച ഉണ്ടായിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഓരോ വാര്‍ഡിനെയും ഏഴായി തിരിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍ ശുചീകരിക്കുകയും ഫോഗിങ് ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മേയര്‍ വ്യക്തമാക്കി.

Top