സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗ ബാധ

എറണാകുളം: കാലടിയിൽ രണ്ട്  കുട്ടികൾക്ക് കൂടി  ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top