സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം, കണ്ണൂര്‍ സ്വദേശികള്‍

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. കണ്ണൂരില്‍ തളിപ്പറമ്പ് സ്വദേശി പിസി വേണുഗോപാലന്‍ മാസ്റ്ററാണ് കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിച്ചത്.

കിഡ്‌നി രോഗിയായ ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്കിപ്പറമ്പ് യുപി സ്‌കൂര്‍ പ്രധാന അധ്യാപകനായി വിരമിച്ചയാളാണ്. മൃതദേഹം കോഴിക്കോട് തന്നെ സംസ്‌കരിക്കും. ഇദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. അതിനിടെ പാലക്കാട് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പട്ടാമ്പി പരതൂര്‍ ഉറുമാന്‍ തൊടി വീട്ടില്‍ നാരായണന്‍ കുട്ടി (46), ആനക്കര, കുമ്പിടി സ്വദേശി വേലായുധന്‍ (70) എന്നിവര്‍ക്കാണ് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു 46 വയസുകാരനായ നാരയണന്‍ കുട്ടി. വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച വേലായുധന് ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Top