വെഞ്ഞാറമൂട് കൊലപാതകം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് പിടികൂടി.

പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്ഐആറില്‍ വ്യക്തമാണ്. ഡിവൈഎഫ്ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആസൂത്രണം.

Top