തീവ്രവാദ ഭീഷണി ; രണ്ടുപേര്‍ കൂടി കോയമ്പത്തൂരില്‍ കസ്റ്റഡിയില്‍

കോയമ്പത്തൂര്‍ : തീവ്രവാദി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടുപേര്‍ കൂടി കോയമ്പത്തൂരില്‍ കസ്റ്റഡിയില്‍. ലഷ്‌കര്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ ഫോണില്‍ വിളിച്ചിരുന്നവരാണ് പിടിയിലായത്. പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ഇവരെ ചോദ്യംചെയ്യുകയാണ്.

അതേസമയം തമിഴ്നാട്ടിലേക്കു 6 ലഷ്‌കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് കര, വ്യോമ സേനകളുടെ സഹായം തേടി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയമ്പത്തൂര്‍ പൊലീസ് കമ്മിഷണര്‍ സുമിത് ശരണന്‍ അറിയിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രമായി വിന്യസിച്ചിരിക്കുന്നത്.

Top