രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകും; തീരുമാനം വിഷു, ഈസ്റ്റർ പ്രമാണിച്ച്

തിരുവനന്തപുരം: വിഷു, ഈസ്റ്റർ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ തുകയായ 3200 രൂപയാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്.

ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകുകയാണ്. . സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്.

50,32,737 പേർ‌ സാമൂഹ്യ സുരക്ഷാ പെൻഷന്‌ അർഹരാണ്‌. 25.97 ലക്ഷം പേർക്ക്‌ അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടെത്തിക്കും. ക്ഷേമ പെൻഷൻ അതത്‌ ക്ഷേമനിധി ബോർഡ്‌ വിതരണം ചെയ്യും.

Top