ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേര്‍ക്ക് മഞ്ഞുകട്ട എറിഞ്ഞ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തു

ടിക്കൊണ്ടിരിക്കുന്ന കാറിന് നേര്‍ക്ക് മഞ്ഞുകട്ട വാരിയെറിഞ്ഞ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെയും പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയുടെയും നേരെയാണ് വെടിയുതിര്‍ത്തത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റ കുട്ടികളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

കാറോടിച്ചിരുന്ന ആളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിസ്‌കോന്‍സിന്‍ പൊലീസ് പറഞ്ഞു.വെടിയേറ്റ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം കുട്ടികളാണ് ഓടിക്കൊണ്ടിരുന്ന കാറിന് നേര്‍ക്ക് മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞത്.ചെറിയ പന്തിന്റെ രൂപത്തിലുള്ള മഞ്ഞുകട്ടകള്‍ കാറിന്റെ ചില്ലില്‍ വന്ന് തട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Top