മാറനല്ലൂര്‍ വില്ലേജ് ഓഫീസില്‍ രണ്ട് പേര്‍ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: മാറനല്ലൂര്‍ വില്ലേജ് ഓഫീസില്‍ സെക്രട്ടറിയുടെ മുറിയില്‍ കയറി രണ്ട് പേര്‍ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍വാസിക്ക് മതില്‍ നിര്‍മ്മിക്കാന്‍ അനധികൃതമായി അനുമതി നല്‍കിയെന്നാരോപിച്ചാണ് മാറനല്ലൂര്‍ സ്വദേശികളായ രാജന്‍, സുരേഷ് കുമാര്‍ എന്നിവര്‍ ഡീസലൊഴിച്ചത്.

സെക്രട്ടറിയുടെ ദേഹത്തും സ്വന്തം ശരീരത്തിലുമാണ് ഡീസല്‍ ഒഴിച്ചത്. തടയാന്‍ ചെന്ന പൊലീസിന്റെ കണ്ണിന് പരുക്കേറ്റു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top