ഫിന്‍ലാന്റിലെ തുര്‍ക്കുവില്‍ രണ്ടുപേര്‍ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

ഹെല്‍സിങ്കി: ഫിന്‍ലാന്റിലെ തുര്‍ക്കുവില്‍ അജ്ഞാതന്റെ കുത്തേറ്റു രണ്ടുപേര്‍ മരിച്ചു. ആക്രത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തുര്‍ക്കുവിലെ പ്യൂട്ടോറി മാര്‍ക്കറ്റ് സ്‌ക്വയറിലാണ് സംഭവമുണ്ടായത്. അക്രമിയെ പൊലീസ് വെടിവച്ചിട്ടു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

അക്രമി വിദേശിയാണെന്നും സംഭവം പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Top