മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

rape

തിരുവനന്തപുരം : മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കഠിനംകുളത്ത് പെരുമാതുറ സ്വദേശികളായ സുല്‍ഫി, സെയ്ദ് അലി എന്നിവരാണ് പിടിയിലായത്. ഇരുവരം പരിസരവാസികളാണ്. വീട്ടില്‍ അതിക്രമിച്ച് കയറി 42 വയസ്സുള്ള സ്ത്രീയെ ഇരുവരും പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്..

യുവതിയുടെ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ ആശുപത്രിയില്‍ പോയ സമയം മനസ്സിലാക്കിയാണ് ഇരുവരും അതിക്രമിച്ച് കടന്നത്. വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുല്‍ഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Top