യുപിയിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ പൊലീസ്‌പിടിയിൽ

കാണ്‍പൂര്‍: കാണ്‍പൂരില്‍ 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീടിന് പുറത്ത് കന്നുകാലികള്‍ക്ക് തീറ്റ കൊടുത്തുകൊണ്ടിരിക്കെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. സഹോദരന്‍മാരായ ചുട്കന്‍, ബദ്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഗ്രാമം മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചു. ഒരു പ്രതി പൊലീസ് പിടിയിലായിട്ടുണ്ട്. മറ്റെയാള്‍ ഒളിവിലാണ്.

 

Top