ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു

murder

ലക്‌നൗ: ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദ് ഖോറ കോളനിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഗജേന്ദ്ര ഭാട്ടിയെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും ഖോദ മണ്ഡലം നേതാവുമായ ബല്‍ബീര്‍ ചൗഹാന് പരിക്കേറ്റു.

ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഇരുവരേയും നോയിഡയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഭാട്ടി മരിച്ചിരുന്നു.

ഭാട്ടിയയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Top