ഓസ്‌ട്രേലിയ-ന്യൂസിലാൻഡിനെയും, നെതർലാൻഡ്സ്-ബംഗ്ലാദേശിനെയും ഇന്ന് നേരിടും

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഓസ്ട്രേലിയ-ന്യൂസിലാന്‍ഡിനെയും, നെതര്‍ലാന്‍ഡ്‌സ്-ബംഗ്ലാദേശിനെയും നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. അതേസമയം, നെതര്‍ലന്‍ഡ്സിന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

ഇന്നത്തെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ്-ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 10.30 മുതലാണ് ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്. തുടര്‍ച്ചയായി ജയിച്ചുവന്ന ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരേയാണ് ഇടര്‍ച്ചയുണ്ടായത്. നിലവില്‍ ആറ് പോയിന്റുള്ള ഓസ്ട്രേലിയ നാലാം സ്ഥാനത്തും എട്ട് പോയിന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്.

 

Top