ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഷാര്‍ജ: ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക – വെസ്റ്റിന്‍ഡീസിനെ നേരിടും. രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ആദ്യ ജയം തേടിയാണ് വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും മത്സരത്തിനിറങ്ങുന്നത്. അതേസമയം ഇന്ത്യക്കെതിരെ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍ ഇന്ന് വീണ്ടും ഇറങ്ങുക.

വമ്പനടിക്കാരെല്ലാം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ അമ്പേ പരാജയമായിരുന്നു. ഈ താളപ്പിഴകള്‍ പരിഹരിച്ചില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരുടെ സെമി സാധ്യത ദുഷ്‌കരമാക്കും. യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക താളം കണ്ടെത്തിയാല്‍ ദുബൈയില്‍ പൊടിപാറും മത്സരം പ്രതീക്ഷിക്കാം.

അതേസമയം ഇന്ത്യയെ ആദ്യമത്സരത്തില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടാനൊരുങ്ങുന്നത്. പാകിസ്താന്‍ ആദ്യ മത്സരത്തിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ന്യൂസിലാന്‍ഡിന് വെല്ലുവിളിയാകും. അതേസമയം പരിക്കില്‍ നിന്ന് മുക്തനായി എത്തുന്ന ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും യുവതാരങ്ങളുമാണ് ന്യൂസിലാന്‍ഡിന്റെ കരുത്ത്.

 

Top