മാലിന്യ കേന്ദ്രത്തില്‍ ഉപേക്ഷിച്ച നിലയിൽ രണ്ട് കാലുകള്‍, പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മനുഷ്യന്റെ ശരീര ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് കാലുകളാണ് കണ്ടത്തിയത്. മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിലാണ് സംഭവം. പ്ലാന്‍റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു. ഫൊറന്‍സിക് പരിശോധന അടക്കം നടത്തും. ആശുപത്രി അവശിഷ്ടങ്ങളാണ് ഇതെന്നാണ് സംശയം. വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി.

Top