Two lakh reward to anyone who bought tea or studied with PM Modi: Digvijaya Singh

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവില്‍പനക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തില്‍ നിന്ന് ചായ കുടിച്ചവരുണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ പ്രതിഫലം നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. ചായ് കി ചര്‍ചയെന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദിക്കൊപ്പം ബിരുദ കോഴ്‌സിനു പഠിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും രണ്ടു ലക്ഷം നല്‍കും. മോദി നേരത്തെ പറഞ്ഞത് മെട്രിക്കുലേഷന്‍വരെയേ പഠിച്ചിട്ടുള്ളെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവകാശപ്പെടുന്നതു ബിരുദധാരിയെന്നാണ്. ഒരാള്‍ക്കു വിദ്യാഭ്യാസം കുറവാകുന്നത് ഒരു പ്രശ്‌നമല്ല. കുട്ടിക്കാലംമുതല്‍ കളവ് പറയാനാണ് മോദിക്ക് ആര്‍.എസ്.എസ് പരിശീലനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Top