കോട്ടയത്ത് രണ്ടിടങ്ങളിലായി നടന്ന രണ്ട് അപകടങ്ങളിൽ രണ്ടു മരണങ്ങൾ

കോട്ടയം : കോട്ടയത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മേലുകാവിലും മുണ്ടക്കയത്തുമാണ് അപകടമുണ്ടായത്. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല സ്വദേശി ചാൾസ് ആണ് മരിച്ചത്.

മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് മരിച്ചു.രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടമുണ്ടായത്. കാർ എതിരെ വന്ന ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Top