Two killed, in power plant blast in Himachal Pradesh’s Kinnaur district

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നോരില്‍ അറ്റകുറ്റപ്പണിയിലിരുന്ന 450 മെഗാവാട്ട് ജലവൈദ്യുത നിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്കു പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാള്‍ നേപ്പാള്‍ സ്വദേശിയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിണ്ണോറിലെ ഷോംഗ്‌ടോംഗ്-കര്‍ച്ചം ജലവൈദ്യുത നിലയത്തിലായിരുന്നു സ്‌ഫോടനം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 18ന് കിന്നോര്‍ ജില്ലയില്‍ അബുദാബി നാഷണല്‍ എനര്‍ജി കമ്പനിയുടെ കീഴിലുള്ള സോരംഗ് നിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. കൂടാതെ ജൂണില്‍ കാസയിലെ റോംഗ്‌ടോംഗ് ജലവൈദ്യൂത നിലയത്തിലെ ടര്‍ബന്‍ പരിശോധിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടു.

Top