ഒമാനിൽ രണ്ടിടങ്ങളിൽ ഉണ്ടായ ബസ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചു

സ്‌കറ്റ്: ഒമാനില്‍ രണ്ടിടങ്ങളിലായുണ്ടായ ബസ് അപകടങ്ങളില്‍ രണ്ടു പേര്‍ മരണപ്പെട്ടു. 32 പേര്‍ക്കു പരുക്കേറ്റു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഹല്‍ബാനില്‍ പാലത്തിന് സമീപമുണ്ടായ അപകടത്തിലാണു രണ്ടു പേര്‍ മരണപ്പെട്ടത്. 25 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

20 പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. യാത്രക്കാര്‍ക്ക് പൊലീസ് മുന്നറിയിപ്പു നല്‍കി.രാവിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഹൈമ വിലായത്തിലുണ്ടായ അപകടത്തില്‍ 12 പേര്‍ക്കു പരുക്കേറ്റു.

Top