Two killed in Jammu and Kashmir landslide

ജമ്മു കശ്മീര്‍ : ജമ്മുകശ്മീരിലെ കിഷ്‌വാര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനിരയായവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു.

Top