ജമ്മു റോപ്പ് വേയുടെ കേബിള്‍ കാര്‍ തകര്‍ന്നുവീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു റോപ്പ് വേയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കേബിള്‍കാര്‍ തകര്‍ന്നുവീണ് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. ട്രയല്‍ റണ്‍ നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അപകടം നടന്നത്. നാല് പേര്‍ക്ക് പരിക്കേറ്റു.

അപകടം നടന്ന സമയത്ത് ആറ് തൊഴിലാളികള്‍ കേബിള്‍ കാറിലുണ്ടായിരുന്നു. മഹാമായ ക്ഷേത്രത്തിന് സമീപത്താണ് സാങ്കേതിക തകരാറുമൂലം റോപ്പ് വേ തകര്‍ന്നുവീണത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മെഡിക്കല്‍ കോളെജില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനാവില്ല.

കശ്മീര്‍ താഴ്വരയിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന റോപ്പ് വേയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് അപകടം നടന്നത്.

Top