Two killed, five injured in Al Manama Supermarket Fire in Sharjah

ദുബായ്: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍ (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റു അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം നടന്നത്. താഴെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.

കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടിത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ വഴിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കി.

Top