കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ദമാമില്‍നിന്നെത്തിയ താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദിനെയാണ് സ്വര്‍ണവുമായി പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top