തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രാവിലെ ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് കലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഈ സീറ്റില്‍ യാത്ര ചെയ്ത വഞ്ചിയൂര്‍ ക്രൈം എസ്.ഐ സഫീറിനെ ഡിആര്‍ഐ ചോദ്യം ചെയ്യുകയാണ്. സഫീറിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണം കണ്ടെത്തിയ സീറ്റിന്റെ അതേ നിരയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും മൊഴിയെടുക്കുന്നുണ്ട്.

Top