യു.എ.ഇയിലുണ്ടായ കാറപകടത്തില്‍ മലയാളികളായ രണ്ടുപേര്‍ മരിച്ചു

ദുബൈ: യു.എ.ഇലുണ്ടായ കാറപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശീധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. സഞ്ചരിച്ച കാര്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയാണ്. ശരത് ഫാര്‍മസിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. അടുത്ത സുഹൃത്തുകളും അയല്‍വാസികളുമായിരുന്ന ഇവര്‍ കമ്പനി ആവശ്യങ്ങള്‍ക്കായി അജ്മാനില്‍ നിന്നും റാസല്‍ ഖൈമയിലേക്ക് പോകുമ്പോളായിരുന്നു അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു തന്നെ രണ്ടുപേരുടെയും മരണം സംഭവിച്ചിരുന്നു.

ശനിയാഴ്ചയോടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

Top