two-keralites-died-in-riyadh

ACCIDENT

റിയാദ്: ദുര്‍മയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കുണ്ട്. തിലകന്‍.ബി തൃശൂര്‍ (48), ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് ദുര്‍മയില്‍ പവര്‍ പ്ലാന്റ് റോഡില്‍ ടൊയോട്ട പ്രാഡോ കാര്‍ ഓട്ടത്തിനിടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞാണ് അപകടം.

ബാബു വര്‍ഗീസ് പരുമല (60), എം.ബി. മനോജ് തൃശൂര്‍ (35), വി.വി.വിജയകുമാര്‍ തൃശൂര്‍ (48), ടോം മാത്യു ആലപ്പുഴ (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ ബാബു വര്‍ഗീസ്, ടോം മാത്യു എന്നിവരെ റിയാദ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുളളവര്‍ ദുര്‍മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറ്റാലിയന്‍ കമ്പനിയായ കാര്‍ലോ ഗവാസിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.

മരിച്ചവരുടെ മൃതദേഹം മറാത്ത് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top