തമിഴ്‌നാട്ടില്‍ വാനും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരിച്ചു; 25ലേറെ പേര്‍ക്കു പരിക്ക്

-accident

തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.ഇരുപത്തഞ്ചിലേറെ പേര്‍ക്കു പരിക്കേറ്റു.

കൊച്ചിയില്‍നിന്ന് വിനോദ സഞ്ചാരികളുമായി പോയ വാന്‍, ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.

ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അപകടമുണ്ടായ ഉടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി.

അപകടത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top