വാഹനാപകടം; സൗദി അറേബ്യയില്‍ രണ്ട് മലയാളി നേഴ്‌സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നേഴ്‌സുമാര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(23), കൊല്ലം ആയൂര്‍ സ്വദേശി സുബി(33)എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്.

റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. റിയാദില്‍ ഇറങ്ങി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

Top