കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍, രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു

kashmir

കശ്മീര്‍: കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു.

രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഹാജിന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ 13 ആര്‍.ആര്‍ വിഭാഗവും സൈനികരും സംയുക്ത തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണ് ഉണ്ടായത്. എട്ട് തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി.

Top