രണ്ടു ഐഎസ് ഭീകരരെ കൂടി അമേരിക്ക ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ രണ്ടു നേതാക്കളെ അമേരിക്ക ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചു.

സിറിയന്‍ പൗരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ അഹമ്മദ് അല്‍ക്ഹല്‍ഡ്, ഐഎസിന്റെ മുതിര്‍ന്ന നേതാവായ ഇയാദ് ഹമദ് അല്‍ ജുമാലി എന്നിവരെയാണ് ആഗോള ഭീകര പട്ടികയില്‍പ്പെടുത്തിയത്.

2015 നവംബറില്‍ നടന്ന പാരീസ് ഭീകരാക്രമണം, 2016 മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ഭീകരാക്രമണം തുടങ്ങിയവരുടെ എക്‌പ്ലോസീവ് മേധാവി അല്‍ക്ഹല്‍ഡ് ആയിരുന്നു. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് സുരക്ഷാ ഒരുക്കുന്ന ചുമതല വഹിച്ചിരുന്ന ആളാണ് അല്‍ ജുമാലി.

Top