കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് 2 പേർക്ക് പരുക്ക്

കാഞ്ഞങ്ങാട്: കാർ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിൽ ഇടിച്ച് 2 പേർക്ക് പരുക്ക്. കാഞ്ഞങ്ങാട് സൗത്തിൽ ഇന്ന് പുലർച്ചെ 3.30നാണ് അപകടം നടന്നത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയി തിരിച്ചു വന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. കാര്‍ ഓടിച്ച മദനൻ‍ (26), മോഹൻദാസ് (16) എന്നിവർക്കാണു പരുക്കേറ്റത്.

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം സമീപത്തെ പറമ്പിലേക്കെത്തി. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ മുറിച്ച ശേഷമാണ് മോഹൻദാസിനെ പുറത്തെടുത്തത്. പരുക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top