നേര്‍ക്കുനേര്‍ വിമാനങ്ങള്‍; മരണം മുന്നില്‍ കണ്ട് മലയാളികള്‍ ഉള്‍പ്പെടെ 328 യാത്രക്കാര്‍

indigo

ന്യൂഡല്‍ഹി: ആകാശത്ത് മരണത്തെ മുഖാമുഖം കണ്ട് മലയാളികള്‍ ഉള്‍പ്പെടെ 328 വിമാന യാത്രക്കാര്‍. ഇന്‍ഡിഗോയുടെ വിമാനങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വലിയ അപകടത്തില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങള്‍ കോയമ്പത്തൂര്‍ – ഹൈദരാബാദ് (6E779), ബെംഗളൂരു – കൊച്ചി (6E6505) റൂട്ടുകളില്‍ സര്‍വീസ് നടത്തുമ്പോഴായിരുന്നു മരണം മുന്നില്‍ കണ്ടത്.

മുഖാമുഖം വളരെ വേഗത്തില്‍ വന്ന രണ്ടു വിമാനങ്ങളും തമ്മില്‍ 200 അടി ഉയര വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് 328 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

അതിവേഗത്തില്‍ മുന്നേറുന്ന വിമാനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യത തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ മനസ്സാന്നിധ്യം കൈവിടാതെ ഇടപെടുകയായിരുന്നു. ഈ രണ്ടു വിമാനത്തിലും ടിസിഎഎസ് (ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) സംവിധാനം ഉണ്ടായിരുന്നെന്നു പറഞ്ഞ കമ്പനി, ആകാശപാതയില്‍ ഇത്രയടുത്ത് എത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല.

സംഭവത്തില്‍, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് (എഎഐബി) അന്വേഷണം ആരംഭിച്ചു.

Top