ഡയമണ്ട് പ്രിന്‍സസിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡയമണ്ട് പ്രിന്‍സസിലെ രണ്ടു ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 3700 ലേറെ യാത്രക്കാര്‍ ഇപ്പോഴും കപ്പലില്‍ കഴിയുകയാണ്. ജപ്പാനിലെ യോകോഹാമ തുറമുഖത്താണ് ഡയമണ്ട് പ്രിന്‍സസ് പിടിച്ചിട്ടിരിക്കുന്നത്. 19 വരെ കപ്പലിലുള്ളവര്‍ക്ക് കരയിലിറങ്ങാനാകില്ല. ഈ കാലാവധി കഴിയാന്‍ കാത്തിരിക്കുകയാണെന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.

Top