Two Indian girls killed in Russian medical college fire

മോസ്‌കോ: റഷ്യയിലെ സ്‌മോളെന്‍സ്‌ക്ക് സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ശ്വാസംമുട്ടി മരിച്ചു. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. തീ പിടിച്ചതിനെ തുടര്‍ന്ന് മുറിയില്‍ അകപ്പെട്ട പോകുകയായിരുന്നു ഇവര്‍.

സര്‍വകലാശാല അധികൃതര്‍ ഇന്ത്യന്‍ എംബസിയെയും വിദ്യാര്‍ത്ഥിനികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

നവി മുംബൈ സ്വദേശിയായ പുഹ്ജ കല്ലൂര്‍ പൂനെ സ്വദേശിയായ കരിഷ്മ ഭോസ്‌ലേ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 14ന് ഹോസ്റ്റലിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികളായ പുഹ്ജയും കരിഷ്മയും ഒരേ മുറിയിലായിരുന്നു താമസം.

രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ നിയന്ത്രണത്തില്‍ ആക്കിയതിന് ശേഷം മുറികള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇരുവരുയെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ യഥാര്‍ത്ഥ കാരണമെന്താണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ വ്യക്തമാകൂ.

റഷ്യയിലുണ്ടായ തീപിടുത്തത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നമുക്ക് നഷ്ടപ്പെട്ടു. അവരുടെ ഭൗതീകശരീരങ്ങള്‍ നാളെ മോസ്‌കോയില്‍ എത്തും. അവിടെ നിന്നും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരും എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

Top