മഴക്കെടുതി ; പെരുമ്പാവൂരില്‍ മലയിടിഞ്ഞ് രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു

പെരുമ്പാവൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പെരുമ്പാവൂര്‍ മേതലയില്‍ മലയിടിഞ്ഞ് രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു, ഒരു വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

പെരുമ്പാവൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ മൂവാറ്റുപുഴ പാണിയേലി റോഡിലേക്കാണ് മല ഇടിഞ്ഞുവീണത്.

ഇതിനെ തുടര്‍ന്ന്, റോഡരികിലുണ്ടായിരുന്ന വീടുകളാണ് തകര്‍ന്നത്.

ചരിത്ര പ്രസിദ്ധമായ കല്ലില്‍ ഗുഹാക്ഷേത്രത്തിന് സമീപമാണ് മലയിടിച്ചില്‍ ഉണ്ടായത്.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി, നാട്ടുകാരെ ഒഴിപ്പിച്ച് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Top