ആലപ്പുഴയില്‍ രണ്ട് ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ കന്നിട്ട ജെട്ടിയില്‍ രണ്ട് ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ രണ്ടു ബോട്ടുകളാണ് കത്തിയത്.

പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം നടപടി വൈകി എന്ന് ബോട്ട് ഉടമ പറഞ്ഞു.

അതേസമയം, തീപിടിത്തത്തിന്റ കാരണം സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.

 

Top