വ്യാജ കാന്റീന്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങി മാര്‍ക്കറ്റില്‍ വിറ്റ രണ്ടുപേർ അറസ്റ്റിൽ

ARREST

ലക്‌നൗ: വ്യാജ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മിലിട്ടറി കാന്റീനില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മാര്‍ക്കറ്റില്‍ വിറ്റ രണ്ടുപേരെ കാന്റോണ്‍മെന്റ് പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് നാല് വ്യാജ കാര്‍ഡുകളും, ആറ് വ്യജ സ്മാര്‍ട്ട് കാര്‍ഡുകളും കണ്ടെത്തി. കാന്‍പൂരിലെ നവാബ്ഗന്‍ജ് സ്വദേശികളായ അനുരാഗ് സിങ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്.

കാന്റോണ്‍മെന്റിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൈനീകരുടെ ആശ്രിതര്‍ക്കുള്ള കാര്‍ഡിന്റെ വ്യജ കാര്‍ഡ് നിര്‍മ്മിച്ച് അതിലാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിച്ചിരിക്കുന്നത്. കാന്റോണ്‍മെന്റ് പരിസരത്ത് വെച്ചാണ് രണ്ടു പേരെയും, കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

ആര്‍മി കാന്റീന്‍ കാര്‍ഡിന്റെയും, ആശ്രീതര്‍ക്കുള്ള കാര്‍ഡിന്റേയും വ്യാജ കാര്‍ഡുകള്‍ രണ്ടു ഉപയോഗിച്ചാണ് ഇവര്‍ സാധനങ്ങള്‍ ഇതുവരെ വാങ്ങിച്ചിരുന്നത്. എപ്പോൾ സാധനങ്ങള്‍ വാങ്ങുമ്പോഴും അളവിൽ കൂടുതൽ വാങ്ങാറുണ്ടായിരുന്നുവെന്നു കാന്റോണ്‍മെന്റ് പൊലിസ് ഓഫിസർ പരശുറാം ത്രിപാഠി പറഞ്ഞു. വില കൂടിയ സാധനങ്ങൾ വളരെ കുറഞ്ഞ വിലയിൽ കാന്റീനിൽ ലഭ്യമാണ്. അതു തന്നെയാണ് ഇവർ ഇത്തരം ഒരു നടപടിക്ക് മുതിർന്നതെന്ന് പൊലിസ് പറഞ്ഞു.

Top