മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളായ ഗിരിരാജ് , പവന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചന്ദെര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ജില്ലാ പാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയിലെ ഷകുര്‍പൂറിലാണ് സംഭവം.

മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ടും നല്‍കാത്തതിനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഇനി മദ്യത്തിന് പണം ഇടേണ്ടത് ചന്ദെര്‍ ഖാന്റെ ഊഴമായിരുന്നു. എന്നാല്‍ അയാള്‍ അതിന് തയ്യാറാകാതിരുന്നതാണ് മറ്റുരണ്ടുപേരെയും ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Top