മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അഥിതി തൊഴിലാളികൾ മരിച്ചനിലയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അഥിതി തൊഴിലാളികൾ മരിച്ചനിലയിൽ.കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന മൂന്നാമനെ കാണാനില്ലെന്നാണ് വിവരം. മൂവരും അസം സ്വദേശികളാണെന്നാണു പ്രാഥമിക വിവരം.കൊലപാതകമെന്നാണ് പൊലീസിനു സംശയം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മോഹന്‍തോ, ദീപാങ്കർ ബസുമ എന്നിവരാണു മരിച്ചത്. തടിമിൽ തൊഴിലാളികളായ ഇരുവരെയും കഴുത്തിനു മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Top