ഉത്തര്‍പ്രദേശില്‍ വീടിനകത്ത് തീപ്പൊള്ളലേറ്റ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

ലക്‌നൗ: വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ചു രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബിഹുനിയിലാണ് സംഭവം. ആറു വയസുകാരിയായ മൂത്ത സഹോദിയും ആറു മാസം പ്രായമുളള കുഞ്ഞുമാണ് മരിച്ചത്.

ഫയര്‍ ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Top