കാശ്മീർ മുതൽ കന്യാകുമാരി വരെ മലിനീകരണ ബോധവത്കരണവുമായി രണ്ട് പെൺകുട്ടികൾ

Two girls cycle from Kashmir to Kanyakumari

പൂനെ : കാശ്മീർ മുതൽ കന്യാകുമാരി വരെ മലിനീകരണത്തിനെതിരെ ബോധവത്‌കരണം നടത്തി മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ. മലിനീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ”ബേട്ടി ബച്ചാവോ, ബേട്ടി പാടാവോ പദ്ധതിയ്ക്ക് കൂടുതൽ പ്രചാരണം നൽകാനുമാണ് ഇവർ യാത്ര നടത്തിയത്.

പുനെയിൽ നിന്നുള്ള ബൈക്കർ പൂജ, തനാജി ബാഘവലെ എന്നിവരാണ് ഈ സാഹസിക യാത്ര നടത്തിയത്. കഴിഞ്ഞ വർഷം നവംബർ 27 ന് ട്രെയിൻ മാർഗം ജമ്മുവിലെത്തി. തുടർന്ന് നവംബർ 30ന് അവിടുന്ന് യാത്ര ആരംഭിച്ച ഇരുവരും പൂനെയിൽ ജനുവരി മൂന്നിനാണ് തിരികെ എത്തിയത്.

മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള സന്ദേശം നൽകുക , ബേട്ടി ബച്ചാവോ, ബേട്ടി പാടാവോ പദ്ധതിയ്ക്ക് കൂടുതൽ പ്രചാരണം നടത്തുക തുടങ്ങിയവയായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി. വഴിയിലുടനീളം നിരവധി ആളുകളെ കണ്ടുവെന്നും , സഹായങ്ങൾ നൽകിയവർക്ക് നന്ദി അറിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Top