മലപ്പുറത്ത് നാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

മലപ്പുറം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നാല് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. ഒഡിഷ സ്വദേശികളായ അജയ് ഗഡബാ, നരഹരി ഗഡബാ എന്നിവരാണ് പിടിയിലായത്.

തിരൂരങ്ങാടി, പെരുവള്ളൂര്‍, ഉങ്ങുങ്ങല്‍ ഭാഗങ്ങളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഖലമുദ്ധീന്‍. എസ്, പ്രിവന്റീവ് ഓഫീസര്‍ മയിന്‍കുട്ടി. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരവിന്ദന്‍, അബ്ദുല്‍സമദ്, പ്രഭാകരന്‍, അലക്‌സ്, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

കേസില്‍ പ്രതികളെയും തൊണ്ടിമുതലും പരപ്പനങ്ങാടി റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്ത സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

 

Top